CSC Akshaya

UGC NET EXAMINATION JUNE-2025 APPLICATION STARTED

General

April 19, 2025

UGC-NET JUNE-2025 യു.ജി.സി നെറ്റ് പരീക്ഷ രജിസ്ട്രേഷൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജൂൺ UGC NET-ജൂൺ 2025 ൻ്റെ ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. ജൂൺ 21 മുതൽ 30വരെ നടക്കുന്ന യുജിസി നെറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. https://ugcnet.nta.ac.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. പരീക്ഷാ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി മേയ് 7 ന് രാത്രി 11:59 വരെയാണ് ഫീസ് അടയ്ക്കാൻ കഴിയുക. അപേക്ഷകളിലെ തിരുത്തലുകൾക്ക് മെയ് 9 മുതൽ മെയ് 10 വരെ സമയമുണ്ട്. 10ന് രാത്രി 11:59 വരെ അപേക്ഷകളിൽ തിരുത്തലുകൾ നടത്താം. ജനറൽ വിഭാഗക്കാർക്ക് 1150 രൂപയാണ് അപേക്ഷ ഫീസ്. ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ വിഭാഗക്കാർ 600 രൂപയും എസ്.ടി/എസ്‌.സി, ട്രാൻസ്ജെൻഡർ 325 രൂപയും അപേക്ഷ ഫീസ് അടക്കണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) 'ജൂനിയർ റിസർച്ച് ഫെലോഷിപ്പ്', 'അസിസ്റ്റൻ്റ് പ്രൊഫസർ' യോഗ്യത, പിഎച്ച്ഡി പ്രവേശനം എന്നിവ നടത്തും. OMR (പേന & പേപ്പർ) മോഡ് ഉപയോഗിച്ച് 83 വിഷയങ്ങളിൽ പ്രോഗ്രാമുകൾ. പരീക്ഷയിൽ രണ്ട് പേപ്പറുകൾ ഉൾപ്പെടുന്നു, രണ്ടും ഒബ്ജക്റ്റീവ്-ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം ഹോം പേജിൽ കാണുന്ന UGC-NET June-2025 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. ശേഷം submit ൽ ക്ലിക്ക് ചെയ്യുക. കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.
Back to Updates
Enquire Call