‹ sevanam.inTraffic Fine Reduce 50% - കേരളത്തിൽ ആംനസ്റ്റി പദ്ധതി 2026
പദ്ധതിഅവസാന തീയതി: 31/01
വിവരണം
കേരളത്തിൽ 2026 മാർച്ച് 31-നോ അതിനുമുമ്പോ ലഭിച്ച അർഹമായ ട്രാഫിക് ചലാനുകൾക്ക് 50% പിഴ ഇളവ്. 2027 ജനുവരി 31 വരെ ആംനസ്റ്റി പദ്ധതിയിലൂടെ പിഴ തീർപ്പാക്കാം.
കേരളത്തിൽ വാഹന ഉടമകൾക്ക് ആശ്വാസമായി ട്രാഫിക് പിഴകൾ തീർപ്പാക്കാൻ ഒറ്റത്തവണ ആംനസ്റ്റി പദ്ധതി. 2026 മാർച്ച് 31-നോ അതിനുമുമ്പോ മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ, കോടതി നടപടികൾ ആരംഭിക്കാത്ത അർഹമായ ട്രാഫിക് ചലാനുകൾക്ക് 50% ഇളവിൽ തീർപ്പാക്കാം.
2026 നവംബർ 1 മുതൽ 2027 ജനുവരി 31 വരെയാണ് ഈ സൗകര്യം ലഭ്യമാകുന്നത്. അർഹമായ ചലാനുകളുടെ പകുതി തുക മാത്രം അടച്ച് പിഴ തീർപ്പാക്കാം.
അപേക്ഷയ്ക്കായി ചലാൻ നമ്പർ, വാഹന രജിസ്ട്രേഷൻ നമ്പർ, chasis നമ്പർ, എൻജിൻ നമ്പർ എന്നിവ ആവശ്യമായി വരാം.
ശ്രദ്ധിക്കുക: എല്ലാ ചലാനുകൾക്കും ഈ ഇളവ് ബാധകമല്ല. അർഹതയും കുടിശ്ശികയും ഔദ്യോഗിക പോർട്ടലിൽ പരിശോധിച്ച ശേഷം മാത്രം പണമടയ്ക്കുക.
വിവരങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക അറിയിപ്പുകൾ കൂടി പരിശോധിക്കുക.
അവസാന തീയതി31 January 2027